Wednesday, January 07, 2009

ആ പൂച്ച ചത്തു

ഒരു പാതിരാക്ക്‌ തെണ്ടിക്കേറിവന്ന വന്ന പട്ടിക്കുഞ്ഞിന്‌ അപ്പുറത്തെ വീട്ടിലെ മൂത്ത മകളുടെ ഇളയ കുഞ്ഞിന്റെ പേരിട്ടു വളര്‍ത്തിയാണ്‌ കുഞ്ഞിരാമേട്ടന്‍ തന്റെ പാരമ്പര്യ ശത്രുവിനോടുള്ള കണക്കു തീര്‍ത്തത്‌. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഒടുക്കത്തെ ബുദ്ധിമാനാണ്‌. കുരുട്ടു ബുദ്ധിയും ആവശ്യത്തിനുണ്ട്‌ എന്ന്‌ നമുക്കെല്ലാമറിയാമല്ലോ. ബുഷ്‌ തന്റെ പൂച്ചക്ക്‌ ഇന്ത്യ എന്നു തന്നെ പേരിട്ടു. കാരണം പക്ഷേ കുഞ്ഞിരാമേട്ടനു തോന്നിയ വെറുപ്പു മാത്രമായിരുന്നില്ല കേട്ടോ.

അമേരിക്ക ഉണ്ടാക്കിവച്ച അണുബോംബും ആണവ ഇന്ധനവും എവിടെയെങ്കിലും കൊണ്ടു ചെന്ന്‌ ഉപേക്ഷിക്കണമെന്ന്‌ കരുതി നടക്കുമ്പോളാണ്‌ ബുഷ്‌ ഇന്ത്യയെക്കുറിച്ച ഓര്‍ത്തത്‌. യു എസ്‌ എസ്‌ ആര്‍ നാമാവശേഷമായി. ലോകത്തെ മൂന്നു തവണ തകര്‍ക്കാനുള്ള ആണവ വസ്‌തുക്കള്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടിട്ടുണ്ട്‌. ഇന്ത്യയെ സാമന്ത രാജ്യമാക്കിക്കളയാം. തലയില്‍ അഞ്ചു മീറ്റര്‍ നീളമുള്ള സാരി ചുറ്റി നടക്കുന്ന ഒരാളുണ്ട്‌ മന്‍മോഹന്‍ സിംഗ്‌ എന്നാണ്‌ അയാളുടെ പേര്‌. സ്‌നേഹമുള്ളവര്‍ മന്‍മോഹന്‍ ജീ മന്‍മോഹന്‍ ജീ എന്നു വിളിക്കും. അയാളെ പാട്ടിലാക്കിക്കളയാം. നമ്മുടെ സ്വന്തം ബിസിനസ്‌ സ്ഥാപനമായിരുന്ന വേള്‍ഡ്‌ ബാങ്കിലെ പഴയ ശിപായി ആയിരുന്നതുകൊണ്ട്‌ കാര്യങ്ങളെല്ലാം എളുപ്പമാണ്‌. ഉടന്‍ തന്നെ ബുഷ്‌ അയാളെ വിളിച്ചു വരുത്തി രഹസ്യമായി കുറച്ചു ആണവ ഇന്ധനം തരാം എന്നു വാഗ്‌ദാനം ചെയ്‌തു പറഞ്ഞയച്ചു. അന്നു രാത്രി മഹാ അഴിഞ്ഞാട്ടക്കാരികളായ ജെന്നയും ബാര്‍ബേറിയന്‍ സ്വഭാവക്കാരിയായ ബാര്‍ബറയും കഴിച്ച ചിക്കന്‍ ബിരിയാണിയുടെ എല്ല്‌ പൂച്ചയെ തീറ്റിച്ചുകൊണ്ടിരിക്കുമ്പോളാണ്‌ ബുഷ്‌ തന്നെ കൈയഴിഞ്ഞ സഹായിച്ച ഇന്ത്യാക്കാരെ ഓര്‍ത്തത്‌. അങ്ങനെയാണ്‌ പതിനെട്ടാം വയസ്സില്‍ വടിയായ ബുഷിന്റെ പൂച്ചക്ക്‌ ഇന്ത്യ എന്നു പേരു വീണത്‌ എന്നാണ്‌ ഐതിഹ്യം.

ലോകപോലീസായ അമേരിക്കക്കു കണ്ണില്‍ കടിയായി ഇന്ത്യ വളരുന്നതു കണ്ടിട്ടായിരിക്കും എന്ന്‌ ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌ പലരും പറയുന്നുണ്ട്‌. ബുഷിനെ സ്വസ്‌തമായി ഒന്നു മുള്ളാന്‍ പോലും സമ്മതിക്കാതെ ലോകത്തിലെ ഉത്തമപൗരനെന്ന്‌ അഹങ്കരിച്ച്‌ നടക്കുന്ന ചില മലയാളികള്‍ക്കിട്ടൊരു പണികൂടെ കിടക്കട്ടെ എന്നു കരുതിയാണ്‌ ആ പേരിട്ടതെന്നും കേട്ടുകേള്‍വിയുണ്ട്‌.
എന്തൊക്കെയായാലും ആ പൂച്ച ചത്തു.

ഈ വാര്‍ത്ത കൂടെ വായിക്കുക
അമേരിക്കയുടെ 'പ്രഥമ പൂച്ച' ചത്തു
വാഷിംങ്‌ടണ്‍: വൈറ്റ്‌ ഹൗസിലെ അരുമായായി വളര്‍ന്ന അമേരിക്കയുടെ 'പ്രഥമ പൂച്ച' ചത്തു. 
പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ കുടുംബത്തോടൊപ്പം 18 വര്‍ഷം സന്തത സഹചാരിയായിരുന്ന പൂച്ചയാണ്‌ ഇന്നലെ ചത്തത്‌. ഇന്ത്യയെന്നുപേരുള്ള പൂച്ച വിട്ടുപിരിഞ്ഞതില്‍ ബുഷിന്റെ ഭാര്യ ലോറയും മക്കളായ ബാര്‍ബറയും ജന്നയും കടുത്ത മനോവിഷമത്തിലാണ്‌. 
രണ്ടുദശാബ്ദക്കാലമായി തങ്ങളുടെ കുടുംബത്തോടൊപ്പം ജീവിച്ച ഇന്ത്യയുടെ നിര്യാണം കനത്ത നഷ്ടമാണ്‌ കുടുംബത്തിനുണ്ടാക്കിയതെന്ന്‌ ലോറ ബുഷിന്റെ പ്രസ്‌ സെക്രട്ടറി 
സാലി ഡൊണാഫ്‌ പറഞ്ഞു. 
 

1 comment:

B.S BIMInith.. said...

അന്നു രാത്രി മഹാ അഴിഞ്ഞാട്ടക്കാരികളായ ജെന്നയും ബാര്‍ബേറിയന്‍ സ്വഭാവക്കാരിയായ ബാര്‍ബറയും കഴിച്ച ചിക്കന്‍ ബിരിയാണിയുടെ എല്ല്‌ പൂച്ചയെ തീറ്റിച്ചുകൊണ്ടിരിക്കുമ്പോളാണ്‌ ബുഷ്‌ തന്നെ കൈയഴിഞ്ഞ സഹായിച്ച ഇന്ത്യാക്കാരെ ഓര്‍ത്തത്‌. അങ്ങനെയാണ്‌ പതിനെട്ടാം വയസ്സില്‍ വടിയായ ബുഷിന്റെ പൂച്ചക്ക്‌ ഇന്ത്യ എന്നു പേരു വീണത്‌ എന്നാണ്‌ ഐതിഹ്യം.