
സമീപകാലത്തെ ആരോഗ്യകരമല്ലാത്ത മത്സരങ്ങള്‍ ഇടതുപക്ഷത്തെ ഒരു തീവ്ര വലതുപക്ഷമായി മാറ്റിയിരിക്കുന്നു എന്നതില്‍ സംശയമില്ല. ഇടതു പക്ഷ വിചാരങ്ങള്‍ അപചയപ്പെട്ടതോടെ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു വാക്വം വളരെ വലുതാണ്. ഈ വാക്വം ആണ് വിഷയം. ഇവിടെ ഇടതു പക്ഷം എന്നത് സി പി എം എന്നോ സി പി ഐ എന്നോ അല്ലാതെ വിശാലമായ അര്‍ത്ഥത്തില്‍ വേണം നോക്കിക്കാണേണ്ടത്. ആ ഇടതു പക്ഷം സൃഷ്ടിച്ച വാക്വം മത സംഘടനകളുടേയും, അവരുടെ യുവജന പക്ഷങ്ങളുടേയും, എന്‍ ഡി എഫ് പോലുള്ള തീവ്രവാദം പലപ്പോഴും പ്രകടമായി അവതരിപ്പിക്കുന്ന സംഘടനകളുടെയും വളര്‍ച്ചക്കു കാരണമായി. ഒരു കാലത്ത്് ഡി വൈ എഫ് ഐയും എസ് എഫ് ഐയും നാവിന് തുമ്പില്‍ കൊണ്ടുനടന്ന സൂക്തങ്ങളാണ് ഇന്ന് മതാധിഷ്ഠിത യുവജന സംഘടനകളിലേക്ക് പറിച്ചു നടപ്പെട്ടത്. അവക്ക് അഭൂതപൂര്‍വ്വമായ സ്വീകാര്യതയും ഇന്ന് ലഭിക്കുന്നുണ്ട് എന്നത് സത്യം.
അതിനു പിന്നില്‍ ചോരത്തിളപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്. ഇടതുപക്ഷമെന്നാല്‍ യുവത്വമുള്ള പ്രസ്ഥാനമെന്ന് ഒറ്റ വാക്കില്‍ പറയാം. സ്കൂള്‍ തലം തൊട്ട് ചോരച്ചാലുകള്‍ നീന്തിക്കേറിയ ധീരന്മാരുടെ ചോരത്തിളപ്പുള്ള മുദ്രാവാക്യങ്ങള്‍ കേട്ടാണ് യുവാക്കള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇടതുപക്ഷ സംഘടനകള്‍ക്ക് ഈ യുവത്വം അഥവാ ചോരത്തിളപ്പ് തുടര്‍ന്നും കാത്തു സൂക്ഷിക്കാന്‍ കഴിയുമായിരുന്നു. മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായ യുവാക്കള്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ തങ്ങള്‍ക്ക് തോന്നിയ ചോരത്തിളപ്പ് വെറുതെയല്ല എന്ന് സ്ഥാപിക്കാന്‍ ഈ സംഘടനകള്‍ക്ക് പണ്ടു കാലത്ത് കഴിഞ്ഞിരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതിവിശേഷം അതല്ല. ചിന്തിച്ചു തുടങ്ങുമ്പോള്‍ തങ്ങള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങളും നേതാക്കള്‍ മുഴക്കുന്ന ആശയസംവാദങ്ങളും അവരുടെ പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് മനസ്സിലാകുകയും യുവത്വം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ഇടതുപക്ഷവുമായുള്ള ബന്ധം വിഛേദിക്കുകയും ചെയ്യുന്നു. ഇവിടെ യാണ് ഇടതുപക്ഷം സൃഷ്ടിച്ച വാക്വം അപകടകരമാകുന്നത്. ഇത്തരം അസംതൃപ്തരായ യുവജന വിഭാഗത്തെ യാണ് തീവ്രവാദ സംഘടനകള്‍ നേരിട്ടോ അല്ലാതെയോ ലക്ഷ്യമിടുന്നത്.
ഇടതുപക്ഷസംഘടനകളുടെ മാറിയ പ്രവര്‍ത്തന രീതിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. കണ്ണൂര്‍ മോഡല്‍ എന്ന് അറിയപ്പെടുന്ന ചാവേര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ തീവ്രവാദമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചാവേര്‍ പ്രവര്‍ത്തനം പുത്തരിയല്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പുന്നപ്ര-വയലാര്‍ സമരം തന്നെ ഉദാഹരണം. പക്ഷേ നല്ല ഒരു ലക്ഷ്യം അവക്കു പിന്നിലുണ്ടായിരുന്നതുകൊണ്ടു തന്നെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ആ സംഭവങ്ങളെല്ലാം കരുത്തു നല്കി. എന്നാല്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്തു പ്രത്യശാസ്ത്രം കാത്തു സൂക്ഷിക്കാനാണ്, എന്തു ലക്ഷ്യം നേടാനാണ് ? . പ്രത്യയ ശാസ്ത്രത്തിന്റെ പിന്തുണയില്ലാഞ്ഞിട്ടും വെട്ടും കുത്തും നിര്‍ബാധം തുടരുന്നു. യുവാക്കളുടെ തളരാത്ത പ്രതികരണ ശേഷിയുടെ പ്രതീകങ്ങളായി ഈ നീക്കത്തെ എടുത്തുകാണിക്കപ്പെടുന്നുണ്ട് ഇടതു പക്ഷ സൈദ്ധാന്തികര്‍. പ്രതികണ ശേഷിക്കല്ല കുറവു വന്നിട്ടുള്ളത് പ്രത്യയശാസ്ത്രത്തിന്റെ കെട്ടുറപ്പിനാണ്. ഇങ്ങനെ മിസ്ലീഡ് ചെയ്യപ്പെടുന്ന തലമുറയുടെ പ്രതികരണ ശേഷി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കപ്പെടുന്നതു തന്നെയാണ് കണ്ണൂരില്‍ തന്നെ കേരളത്തിലെ തീവ്രവാദ ശൃംഘല വേരുറപ്പിക്കാന്‍ കാരണം.
കമ്മ്യൂണിസ്റ്റ് ടെററിസം
പാശ്ചാത്യ നാടുകളില്‍ കമ്മ്യൂണിസ്റ്റ് ടെററിസം എന്ന ചിന്തക്ക് തീകൊളുത്തപ്പെട്ടിട്ട് നാളേറെയായി. ഇസ്ലാമിക് ടെററിസ്റ്റ് ഗ്രൂപ്പുകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതലുള്ളത് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളടക്കമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണ്ടെത്തല്‍. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാന്‍ അമേരിക്കക്ക് ധാര്‍മ്മികമായ ഒരു അവകാശവുമില്ലെങ്കിലും ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ് തീവ്രവാദം എന്ന ആശയം പ്രചുര പ്രചാരം നേടിയിരിക്കുന്നു എന്നത് തള്ളിക്കളയാനാകില്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്നു സ്ഥാപിക്കാനുമാകില്ല. വ്യവസായ ശാലകളിലെ യന്ത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത് ഒരു തരത്തില്‍ തീവ്രവാദമാണെന്ന് പണ്ട് ട്രോട്സ്കി പറഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ കൊല്ലപ്പെടുന്നതും മുതലാളിക്ക് വധ ഭീഷണി നല്‍കുന്നതും ഈ വിഭാഗത്തില്‍ പെടും. റഷ്യയിലെ റെഡ് ടെററിന്റെ കാലത്ത് നടന്ന സംഭവങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നവയാണ്. വഴിതെറ്റിപ്പോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എഴുപതുകളുടെ അവസാനം നമ്മള് തിരിച്ചറിഞ്ഞതാണ്. നക്സല്‍ സംഘടനകള്‍ക്ക് ആശയപരമായ പിന്‍ബലം ഇല്ലാതിരുന്നതാണ് അതിന്റെ തകര്‍ച്ചക്കുപിന്നിലെന്ന് നാം കണ്ടറിഞ്ഞതുമാണ്.
പ്രത്യക്ഷത്തിലല്ലെങ്കിലും അത്തരം ചിന്തകള്‍ വഴിതിരിച്ചു വിട്ടാണ് തീവ്രവാദ സംഘടനകള്‍ നമ്മുടെ നാട്ടിലും വേരുറപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമാണെങ്കില്‍ ഇത്തരമൊരു ആശയപരമായ വിടവ് ശക്തമാകുകയില്ലെന്നു മാത്രമല്ല വഴിതെറ്റുന്നവരെ കണ്ടു പിടിച്ച് `നേരെയാക്കാനും' കഴിയുമായിരുന്നു.എന്‍ ഡി എഫ് പോലുള്ള ശക്തികളുടെ വളര്‍ച്ചക്ക് പിന്നില്‍ സി പി എം നയിക്കുന്ന ഇടതുപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്. ഇടതുപക്ഷം വര്‍ഗ്ഗ ശത്രുക്കളായി കണ്ടത് ആര് എസ് എസിനെയും വി എച്ച് പിയെയും മാത്രമാണ്. അതായത് മുസ്ലീം തീവ്രവാദ സംഘടനകളുടെ തീവ്രവാദത്തിലെ പങ്ക് ഇടതുപക്ഷത്തിന് വിഷയമായിരുന്നില്ല. മലബാറിലെ മുസ്ലീങ്ങളുടെ വോട്ടു ബാങ്കിലുള്ള കണ്ണായിരുന്നു ഇതിനു പിന്നില്‍ എന്ന് പിന്നീട് നമ്മള് മനസ്സിലാക്കിയതുമാണ്. ഇടതുപക്ഷത്തിന്റെ ഈ നയം എന്‍ ഡി എഫ് പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ വളരാന്‍ സഹായകമായി എന്നു മാത്രമല്ല ഇപ്പോള്‍ ഉയര്‍ന്നു വന്ന തീവ്രവാദ ഭീഷണി ഹിന്ദുവര്‍ഗ്ഗീയ വാദത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വി എച്ച് പി , ആര് എസ് എസ് തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വഴിവെട്ടിക്കൊടുക്കുകയുമാണ് ചെയ്തിരിക്കുന്നത്.
മദനിയെ മഹാത്മാഗാന്ധിയായി ചിത്രീകരിച്ച ഇടതുപക്ഷത്തിന്റെ നയങ്ങള്‍ക്ക് പക്ഷേ ഇതിലൊന്നും ഒരു ജാള്യതയുമില്ല. പി ഡി പിയുടെ വോട്ട് പരസ്യമായും രഹസ്യമായും വാങ്ങിയ ഇടതുപക്ഷത്തിന്റെ ആഭ്യന്തര മന്ത്രിക്ക് മദനി മോചിതനാകുമ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ചിലവഴിക്കേണ്ടിവരുന്നതില്‍ ദാര്‍ശനീകമായ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തനത്തിലൂടെയാണല്ലോ ശക്തിപ്രാപിക്കുക, മദനിയുടെ മേലുള്ള കുറ്റം തെളിയിക്കപ്പെടുന്നില്ല എന്നു വച്ച് അയാള്‍ കുറ്റവാളിയല്ലെന്നു വരില്ലല്ലോ. കുറ്റം തെളിയിക്കപ്പെടാത്തതിനാല്‍ വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നതിനാല്‍ അയാളെങ്ങനെ ജിവിച്ചിരിക്കുന്ന രക്തസാക്ഷിയാകും. കൊല്ലത്ത് മതില് കെട്ടി തിരിച്ച് തീവ്രവാദ പരിശീലനം നല്കിയ മദനി, കോഴിക്കോട്ട് വച്ച് പാകിസ്ഥാന് അനുകുലമായി പ്രസംഗിച്ച മദനി, കാസറ്റുകള്‍ വഴി വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ പ്രചരിപ്പിച്ച മദനി എത്ര പെട്ടെന്നാണ് സി പി എ്മ്മിന്റെ സുഹൃത്തുക്കളായത്. സൂഫിയ മദനിയെ കസ്തൂര്‍ബാ ഗാന്ധിയായി കണ്ട സി പി എമ്മിന് ഇപ്പോള്‍ കളമശ്ശേരി ബസ് കത്തിക്കലിന് ഉണ്ടായിരുന്ന തീവ്രവാദി ബന്ധം - കേസിലെ മലപ്പുറം കാരനായ പ്രതിയാണ് ഈയിടെ കാശ്മീരില്‍ കൊല്ലപ്പെട്ടത്, ഇദ്ദേഹം സൂഫിയ മദനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു - വെളിച്ചത്തുവന്നപ്പോള്‍ മറുത്തു പറയാന്‍ ഒരു നാണവുമില്ലാതെ പോയി. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ മലപ്പുറത്തിനോ കോഴിക്കോടിനോ ഇല്ലാത്ത തീവ്രവാദി ബന്ധവും എന്‍ഡിഎഫ് അപ്രമാദിത്വവും ഇടതുപക്ഷത്തിന്റെ കണ്ണൂര്‍കോട്ടക്ക് വന്നതെങ്ങനെയെന്നും ചിന്തിക്കേണ്ട വിഷയമാണ്. കോഴിക്കോട് ബസ് സ്റ്റാന്റിലെ സ്ഫോടനവും ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയതും ബേപ്പൂര്‍ സ്ഫോടനവും കളമശ്ശേരി ബസ് കത്തിക്കലുമടങ്ങുന്ന ക്രിമിനല്‍ - തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേസുകള്‍ വേണ്ടതുപോലെ അമ്പേഷിക്കപ്പെടാഞ്ഞതെന്തെന്നും കേരള മനസാക്ഷിക്കു മുന്നില്‍ ഒരുചോദ്യമായി നിലനില്ക്കും.
പറഞ്ഞുവരുമ്പോള്‍ വര്‍ഗ്ഗീയ വാദത്തിനും തീവ്രവാദത്തിനും ഭീഷണിയായിരുന്ന ഇടതുപക്ഷം കേരളത്തില്‍ വര്‍ഗ്ഗീയ വാദത്തെയും തീവ്രവാദത്തെയും പരിപോഷി്പ്പിച്ചു എന്നും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് വഴിവെക്കുന്നു എന്നും പറയേണ്ടിവരും. ഇടതുപക്ഷം സൃഷ്ടിച്ച ഈ വാക്വം കൂടുതല്‍ വഷളായാല്‍ അവിടെ തീവ്രവാദ സംഘടകളാവും നുഴഞ്ഞു കയറുക.
കേരളത്തിലെ ഇടതുപക്ഷ സംഘടനകളിലെ ബുദ്ധിജീവികളില്‍ മരിച്ചുപോയവരും പുറത്താക്കപ്പെട്ടവരും ഒതുക്കിവയവും കഴിഞ്ഞാല്‍ അവശേഷിക്കുന്നത് കെ ഇ എന്നിനെപോലെ അവസരവാദികളും മൂടുതാങ്ങികളും സ്ഥാനമോഹികളുമായ ബുദ്ധിജീവികളാണ്. ഇവര്‍ക്കെങ്ങനെ ഇടതുപക്ഷത്തിനെ നേര്‍വഴിക്ക് നയിക്കാനാകുമെന്നതും ചിന്തിക്കേണ്ടതാണ്.
18 comments:
കേരളത്തിലെ ഇടതുപക്ഷ സംഘടനകളിലെ ബുദ്ധിജീവികളില്‍ മരിച്ചുപോയവരും പുറത്താക്കപ്പെട്ടവരും ഒതുക്കിവയവും കഴിഞ്ഞാല്‍ അവശേഷിക്കുന്നത് കെ ഇ എന്നിനെപോലെ അവസരവാദികളും മൂടുതാങ്ങികളും സ്ഥാനമോഹികളുമായ ബുദ്ധിജീവികളാണ്. ഇവര്‍ക്കെങ്ങനെ ഇടതുപക്ഷത്തിനെ നേര്‍വഴിക്ക് നയിക്കാനാകുമെന്നത്ഭയപ്പെടുത്തുന്ന ചിന്തയാണ് ബിമിനിത്ത് ...
"സാധാരണക്കാരനു നേരെ ആയുധമെടുക്കുന്ന റഷ്യയിലെ റെഡ് ടെററും , ഗ്രേറ്റ് ടെററും ആണ് ഇതിന്റെ പിതാമഹര്‍. മുതലാളിക്കെതിരെ തൊഴിലാളിയെ തിരിക്കാന്‍ അവരിലൊരുത്തനെ വകവരുത്തുക എന്ന ട്രോട്സ്കിയന്‍ ആശയത്തിന്റെ...."
റെഡ് ടെറര്‍, ഗ്രേറ്റ് ടെറര്‍, എന്നിവയും, പിന്നീട് താങ്കള്‍ സൂചിപ്പിക്കുന്ന ട്രോട്സ്കിയന്‍ ആശയവും എന്താണ് എന്ന് ഒന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.
ഇത്രയും ബുദ്ധിയുള്ള താങ്കള്‍ക്ക് ആ വാക്വം അങ്ങ് നികത്താന്‍ മേലാരുന്നോ? ഈ കെ ഇ എന്നിനെ ഒക്കെ ആളാക്കാന്‍ അനുവാദിക്കാതെ..
എന്തായാലും ഒരു മൃദു ഹിന്ദുത്വം മണക്കുന്നുണ്ടേ വരികള്‍ക്കിടയില്‍ :)
പിന്നെ ട്രോട്സ്ക്കി ഏതാണ്ട് ചെയ്യാന്‍ പറഞ്ഞതിനെക്കുറിച്ച് പിന്നീടൊന്നു കണ്ടില്ല..
:)
രാമചന്ദ്രന് പറഞ്ഞതുപോലെ ഒരു സോഫ്റ്റ് കോര്‍ണറുമില്ല ഹിന്ദുത്വ വാദത്തോട്. ഹിന്ദു ഒരു സംസ്കാരത്തിനപ്പുറം ഒരു മതമായി കാണാന്‍ താത്പര്യവുമില്ല. കമ്മ്യൂണിസ്റ്റുകാരനെ വിമര്‍ശിക്കുന്നവരെല്ലാം ആര് എസ് എസുകാരാവണമെന്നുണ്ടോ ? ആര് എസ് എസിനെ ഇത്രയേറെ വളര്‍ത്തിയത് സി പി എം ആണ് എന്നാണ് പറഞ്ഞത്. സി പി എന്‍ മുസ്ലീം മതതീവ്രാവാദികള് തീവ്രവാദികളേ അല്ല. കേരള ത്തില്‍ പ്രകടമായത് ഇപ്പറഞ്ഞ വര്‍ഗ്ഗമാണ്. ആര് എസ് എസുകാര്‍ മുക്കിനും മൂലയിലുമേ ഉള്ളൂ. ഇനി അവരെക്കൂടി വളര്‍ത്തി കേരളം കുട്ടിച്ചോറാക്കിയേ അടങ്ങൂ എങ്കില്‍ നമ്മളെന്തു പറയാന്‍.
പിന്നെ ദേശസ്നേഹ പറയുന്നവരെല്ലാം ആര് എസ് എസ് എന്നു പറയുന്നത് ശുദ്ധ ഭോഷ്കാണ്. ദേശ സ്നേഹം പറയാത്തവര്‍ സി പി എം എന്നു പറയുന്നതാവും ശരി. കാരണം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് ഇതുവരെ അംഗീകരിച്ചിട്ടില്ലല്ലോ പാര്‍ട്ടി, ഇന്ത്യ ചൈന യുദ്ധക്കാലത്ത് ചൈനയോടായിരുന്നല്ലോ കൂറ്. പിന്നെന്തു ദേശം ദേശീയത.
പിന്നെ കെ ഇ എന്നിന്റെ കുറവു നികത്താന്‍ ഇനിയൊരാള്‍ ഉണ്ടാകുമോ എന്നതു സംശയമാണ്. പാര്‍ട്ടിയോട് 'അത്രക്ക് പ്രതിബദ്ധത'യുള്ളവരെ കണ്ടു കിട്ടാന്‍ ബുദ്ധിമുട്ടാണ്. വേണമെങ്കില്‍ രാമചന്ദ്രന് ചേട്ടന് ട്രൈ ചെയ്യാം.
It is easy to preach that cpm is behind the Valarcha of rss(if any).BUt it is humbug. Wherever the left is strong samgh parivar is nil. They are strong in other states where left is either weak or not strong. So before preaching, let Biminith check his facts. Biminith can work for the left and make them strong. Saying something from outside as if trying to help the left will only help the RIGHTISTS and Samgh parivar. It is as simple as that.
Ramachandran may clarify the Trotsky point. It will be useful for the readers.
K.P.Sukumaran may clarify the avasaravadam of KEN.When where why what and how? It is the basics.
KEN നെ ഒഴിവാക്കി കെപി സുകുമാരനെ ആ സ്ഥാനത്തേക്ക് പ്രതിഷ്ടിക്കേണ്ടതാണ്. എന്നാല്‍ ഈ വാക്വം അവസാനിക്കുമായിരിക്കും. കേരളത്തില്‍ വലത് പക്ഷത്തിന് നിലക്കകള്ളിയില്ലാതാവുമ്പോഴോ അല്ലെങ്കില്‍ ചില ഗൂഡ ഉദ്ദേശങ്ങള്‍ നടപ്പാക്കാനുള്ളപ്പോഴോ ആണ് മിക്കവാറും ചില ആളുകള്‍ക്ക് ഇടത് പക്ഷ പ്രേമം കലശലായിട്ടുണ്ടാവുക. ഇടത് പക്ഷം പണ്ട് അങ്ങനെയായിരുന്നു ഇന്ന് “എല്ലാം പോയേ എല്ലാം പോയേ....” എന്ന വായ്താരിയുമായി വരും. ഈ നാക്കിട്ടടിക്കുന്ന ;ബുദ്ധിജീവികള്‍ക്ക്’ ഇടത് പക്ഷത്തിന് പകരമായി നല്കാനൊന്നുമില്ല. ചിലയാളുകള്‍ക്ക് പശുവും ചത്ത് മോരിന്റെ പുളിയും പോയ ശേഷമുള്ള കോണ്‍ഗ്രസ്സ് നൊസ്റ്റാള്‍ജിയകളാണ് എഴുന്നള്ളിക്കാനുള്ളത്.
ഏതായാലും താങ്കള്‍ പുന്നപ്ര വയലറിനെ ഒരുപാട് തൊഴിച്ചില്ലെ ഭാഗ്യം. ഇക്കഴിഞ്ഞ കുറെ കാലം ന്യാന പക്ഷ വര്‍ഗ്ഗീയതയാണ് ഭൂരിപക്ഷ വര്‍ഗ്ഗീയത ഉണ്ടാവാന്‍ കാരണം എന്നായിരുന്നു. ഇപ്പോള്‍ അതും മാറി ഇടത് പക്ഷമാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതക്ക് കാരണം എന്നായി പുതിയ വെളിപാട്.
ഒന്ന് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല. സ്ഥാപനവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ ഇടത് പക്ഷത്തിന് ഇന്ന് പണ്ടത്തെ പോലെ എടുത്തു ചാടി ജനങ്ങളുടെ പ്രശ്സ്നങ്ങളിലേക്ക് എടുത്തുചാടാന്‍ വയ്യ. ഇന്നും സാമൂഹ്യ പ്രശ്നങ്ങളില്ലാത്തതല്ല. ഇന്നത്തെ SFI ക്ക് പാര്‍ട്ടി കമ്പനി പോലിസികളെ അനുസരിക്ക്കേണ്ടി വരുന്ന ഒരു ഗതികേടുണ്ട്. സാമ്പത്തീക അടിയൊഴുക്കുകള്‍ ശക്തമായപ്പോള്‍ ഏതിന്നിനെയും പോലെ തന്നെ ഇടത് പക്ഷവും അതിന്റെ പ്രതി സന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇത് കൊണ്ട് തീവ്രവാദം വളര്‍ന്നേ എന്ന വാദം എന്തോ അങ്ങോട്ട് ദഹിക്കുന്നില്ല.അല്ലെങ്കില്‍ അതിശയോക്തിയാണ്.
ജമാ അത്തെ ഇസ്ലാമിയേ സംബന്ധിച്ചേടത്തോളം.ഇന്ത്യന്‍ ജനാധിപതുഅത്തെ അംഗീകരിക്കാതിരുന്ന അവര്‍ ക്രമേണ വോട്ട് ചെയ്യാന്‍ തുടങ്ങി. പിന്നീട് പരസ്യമായ മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന്റെ വക്താക്കളായി.ഇപ്പോള്‍ ഒരു രാഷ്ട്രീയ പാറ്ട്ടിയെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇതിന്റെ മുന്‍ ഒരുക്കമായിരുന്നു സോളൊഡാരിറ്റി. ജനകീയ പ്രശ്നനങ്ങളില്‍ ഇടപെട്ട് കൊണ്ട് പൊളിട്ടിക്കല്‍ ഇമേജിന്ഗ്ഗ് മെക്കാനിസം അവര്‍ സോളീഡാരിറ്റിയിലൂടെ പരീക്ഷിക്കുകയാണേന്ന് തീന്നു. (ചെങ്ങറ സമരവുമായുള്ള ബന്ധം) അതാണ് സൂചിപ്പിക്കുന്നത്.
കേരളത്തില്‍ ശക്തമായികൊണ്ടിരിക്കുന്ന സംഘ പരിവാര്‍ ഹിന്ദു തീവ്രവാദത്തിനെതിരെ രൂപം കൊണ്ടു എന്ന് പറയപ്പെടുന്ന NDF ചില മറകളിലൂടെയാണ് നിലനിക്കുന്നതെങ്കില്. സംഘപരിവാര്‍ ധ്രുവീക്യത പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ രാഷ്റ്റീയ നീക്കമാവും JIH ന്റേത് എന്നാണ് നിരീക്ഷണം.
കാശ്മീര്‍ റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരളത്തില്‍ നിലന്നിന്നിരുന്ന നിലനില്‍ക്കുന്ന അത്ര ഭീകരല്മല്ലാത്ത മത തീവ്രവാദം സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ ചില ശക്തികള്‍ക്ക് സാധിച്ചു എന്നുള്ളതാണ്. ഇതിന് ഇടത് പക്ഷത്തെയോ കോണ്‍ഗ്രസ്സിനെയോ എന്തിന് സംഘപരിവാറിനെ പോലും കുറ്റം പറയാന്‍ സാധിക്കില്ല.
മുസ്ലീം മത തീവ്രവാദം എന്നു പറഞ്ഞത് ജോക്കറിന് ഇഷ്ടമായില്ല. ഇഷ്ടമാകാന്‍ വഴിയില്ല. അതിനുത്തരം അദ്ദേഹത്തിന്റെ സര്‍ക്കസും പോരാട്ടവും എന്ന ബ്ലോഗ് വായിച്ചാല്‍ ലഭിക്കും.
അദ്ദേഹത്തിന്റെ ചില പോസ്റ്റുകള്‍, ചിലത് എന്‍ ഡി എഫ് മുഖപത്രമായ തേജസില്‍ വന്നത്. കൂടുതല്‍ വായിക്കുക http://jokercircus.blogspot.com/
ഇത്തരക്കാര്‍ സ്വയം മതേതരവാദികളും മനുഷ്യാവകാശ വാദികളും മറ്റുള്ളവരെല്ലാം ഹിന്ദുവര്‍ഗ്ഗീയ വാദികളുമാണെല്ലോ ........
അദ്ദേഹത്തിന്റെ ചില പോസ്റ്റുകളുടെ തലക്കെട്ടുകള്‍
മോഡി ഇന്ത്യന്‍ ഒബാമയോ ???
അല്‍ഫോന്‍സാമ്മ- ആധുനിക അന്ധവിശ്വാസങ്ങള്‍
തീവ്രവാദികളെ ഉണ്ടാക്കുന്ന വിധം... (a story from tejus daily)
ട്രോട്സ്കിയന്‍ നയം എന്ന് കാണുന്നത് സ്റ്റാലിനിസ്റ്റ് നയം എന്നുദ്ദേശിച്ച് ടൈപ്പ് ചെയ്ത് വന്നപ്പോള്‍ ബിമിനിത്തിന് തെറ്റിയതായിരിക്കും.
സ്ഥാനത്തും അസ്ഥാനത്തും ജോക്കര്മാര് എന്നെ ഉദ്ധരിച്ച് എന്നെ വലിയ ആളാക്കുന്നതില്‍ ഒരു നിഗൂഢമായ ആനന്ദം എനിക്കില്ലാതില്ല.
പ്രിയ ബിമിനിത്, റെഡ് ടെറര്‍, ഗ്രേറ്റ് ടെറര്‍, എന്നിവ സംബന്ധിച്ചും, സ: ട്രോട്സ്കിക്കെതിരെ താങ്കള്‍ ഉന്നയിച്ച ആരോപണം സംബന്ധിച്ചും , വിശദീകരിച്ച് കണ്ടില്ല. ഇപ്പൊ ഇതാ സുകുമാരന്‍ മാഷ് പറയുന്നു, സ്റ്റാലിന് എന്ന് എഴുതിയിടത്ത് ട്രോട്സ്കി എന്ന് തെറ്റി എഴുതിയതാവാം എന്ന്. (സ്റ്റാലിന് പകരം ട്രോട്സ്കി എന്ന് എഴുതുന്നയാളുടെ ചരിത്രബോധം അപാരം തന്നെ)
വിശദീകരണം തരുന്നതും തരാതെ ഇരിക്കുന്നതും താങ്കളുടെ സ്വാതന്ത്ര്യം :-)
വിമതനുള്ള മറുപടി എഴുതിത്തുടങ്ങിയതാണ്,
വ്യവസായ ശാലകളിലെ യന്ത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത് ഒരു തരം ടെററിസമാണെന്ന് ട്രോട്സ്കി പറഞ്ഞിട്ടുണ്ട്. ട്രോട്സ്കിയന്‍ ആശയമെന്ന് പറഞ്ഞു വന്നപ്പോള്‍ തെറ്റിദ്ധരിച്ചതാണ്. സ്റ്റാലിനിസ്റ്റ് രീതി അതു തന്നെയാണ്. അങ്ങനെ പറഞ്ഞാലും തെറ്റില്ല. ആ വരി കറക്ട് ചെയ്തേക്കാം. അല്ലാതെ വിമതനോടുള്ള വിമുഖതയല്ല, ജോലിത്തിരക്കിനിടക്ക് വിട്ടു പോയതാണ്, ക്ഷമിക്കുക.
റെഡ് ടെററിനെ കുറിച്ച് ഇവിടെയുണ്ട് http://en.wikipedia.org/wiki/Red_Terror
ഗ്രേറ്റ് ടെററിനെകുറിച്ച് ഇവിടെയും..http://en.wikipedia.org/wiki/Great_Terror
റഷ്യയിലെ ബോള്‍ഷെവിക്ക് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ട്രോട്സ്കി.പല കാര്യങ്ങളിലും ലെനിനോട് പോലും അദ്ദേഹത്തിന് വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാലും ലെനിന്റെ മരണം വരെ പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ട്രോട്സ്കി ലെനിന്റെ മരണത്തോടെ ഒറ്റപ്പെട്ടു. തന്റെ ഏകാധിപത്യത്തിന് ഭീഷണിയാവുമെന്ന് കണ്ട സ്റ്റാലിന് 1928ല്‍ ട്രോട്സ്കിയെ അല്‍മാട്ടിയിലേക്ക് (ഇന്നത്ത കസാക്കിസ്ഥാന്‍)നാട് കടത്തുകയും ഏറെ താമസിയാതെ സോവിയറ്റ് റഷ്യ വിട്ടുപോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. തുര്‍ക്കി , നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ അഭയം തേടി ഒടുവില്‍ മെക്സിക്കോയില്‍ കുടുംബസമേതം താമസം തുടങ്ങിയ ട്രോസ്കിയെ 1940 ആഗസ്റ്റ് 20ന് സ്റ്റാലിന്റെ ഒരു ചാരന്വധിക്കുകയായിരുന്നു.
സ്റ്റാലിന് അനഭിമതനായത് കൊണ്ട് ട്രോട്സ്കി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വര്‍ഗ്ഗവഞ്ചകനും തിരുത്തല്‍ വാദിയുമായിരുന്നു. ട്രോട്സ്കി എന്ന പേര് പോലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അറപ്പ് ഉളവാക്കുന്നതായിരുന്നു. ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നവരെ ട്രോട്സ്കിയിസ്റ്റ് എന്നാണ് വിശേഷിപ്പിക്കാറുണ്ടായിരുന്നത്.
ട്രോട്സ്കിക്ക് ഇന്നും ലോകത്ത് ആരാധകരുണ്ട്. ഒരു പക്ഷെ ട്രോട്സ്കി ആയിരുന്നു സോവിയറ്റ് വിപ്ലവത്തിന്റെ നേതൃത്വസ്ഥാനത്ത് എങ്കില്‍ ലോക ചരിത്രം തികച്ചും വ്യത്യസ്ഥമായേനേ.സ്റ്റാലിന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ റോള്‍ മോഡല്‍ ആയതാണ് ഇന്ത്യയില്‍ കമ്മ്യൂണിസം പരാജയപ്പെടാനുള്ള അടിസ്ഥാനകാരണം.
ഔദ്യോഗികകമ്മ്യൂണിസ്റ്റ് ആജ്ഞകള്‍ ശിരസ്സാവഹിക്കാനുള്ള അണികളുടെ മാനസികമായ അടിമത്ത ബോധമാണ് പിണറായിയെ പോലുള്ള ഒരാള്‍ നേതൃസ്ഥാനത്ത് തുടരാന്‍ കാരണം.അച്യുതാനന്ദനും വ്യത്യസ്ഥനൊന്നുമല്ല,ഇപ്പോള്‍ ഒരു രക്തസാക്ഷിപരിവേഷമുണ്ടെങ്കിലും.ആശയനവീകരണം പാര്‍ട്ടിയില്‍ നടക്കാതെ മുരടിച്ച് പോകുന്നു എന്നതാണ് ഇതിന്റെയൊക്കെ ഫലം. അത്കൊണ്ടാണ് തലച്ചോറിന്റെ സ്ഥാനം മസ്സിലുകള്‍ കരസ്ഥമാക്കുന്നത്.
അധികവായനയ്ക്ക്
വിജ്ഞാനപ്രദമായ സംവാദം ! നന്ദി ...
ആശയങ്ങളും ചിന്തകളും പങ്കുവെക്കപ്പെടട്ടെ..
വായനക്കാരന് സ്വന്തം ചിന്താശക്തിയാല്‍ സ്വന്തമായ അഭിപ്രായം രൂപപ്പെടുത്തട്ടെ..
അസഹിഷ്ണുത പ്രകടിപ്പിക്കാനും വ്യക്തിപരമായി എടുക്കാനും നമ്മുടെ കുടുംബ പ്രശ്നങ്ങളൊന്നുമല്ല്ലല്ല്ലോ?അത്തരം കമന്റുകള്‍ അരോചകം തന്നെ..
ആശംസകള്‍!!
പ്രിയപ്പെട്ട ബിമിനിത്
സംഘപരിവാരത്തോട് യാതൊരു സോഫ്റ്റ് കോര്‍ണറുമില്ല എന്ന താങ്കളുടെ പരാമര്‍ശത്തെ അതിന്റെ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നു. താങ്കളെ സംഘപരിവാറനുഭാവി ആക്കേണ്ട ഒരു താല്‍പ്പര്യവും എനിക്കില്ല. എന്നു മാത്രമല്ല, ആരും അത്തരം ഐഡിയോളജിയെ മനസ്സു കൊണ്ടിഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാവരുതേ എന്നാണ് ഈയുള്ളവന്റെ ആഗ്രഹം. അറിഞ്ഞോ അറിയാതെയോ പല നിഷ്ക്കളങ്കരും താങ്കളുയര്‍ത്തിയ പോലുള്ള ഇത്തരം വാദഗതികളില്‍ കുടുങ്ങിപ്പോകാറുണ്ട്. അല്പം ശ്രദ്ധ വേണമെന്നഭ്യര്ത്തിക്കുന്നു.
ഇടതു പക്ഷത്തെ രക്ഷിക്കാന്‍ പുറത്തു നിന്നൊരു രക്ഷകനെ നോക്കിയിരിക്കുന്നത് ശരിയല്ല എന്നു തോന്നുന്നു. ഞാനും നിങ്ങളും എല്ലാം ചേര്‍ന്നതാണാ പക്ഷം. ജാഗ്രതയോടിരിക്കുക..വേറെ കുറുക്കു വഴികൊളൊന്നുമില്ല.
സഖാവെ എന്നൊന്നു വിളിച്ചോട്ടെ
:)
അഭിവാദ്യങ്ങള്‍
സ:വി.എസ്.അച്യുതാനന്ദന് ഇപ്പോള്‍ ഏത് പക്ഷത്താണ് ?
അയ്യേ, കെ.ഇ.എന്‍ മോശം.സുകുമാരന്‍ അന്ചാരകണ്ടിക്ക് കെ.ഇ.എന്‍ വളരെ മോശം. ഇനി അദ്ദേഹമെങ്ങാന്‍ വല്ല മാതൃഭൂമിയിലോ, മംഗളത്തിലോ ഏതെങ്കിലും കംമിയെ വിമര്‍ശിച്ചാല്‍ അമ്പോ,സുകുമാരന്‍ കെ.ഇ.എന്‍ ബുദ്ധിജീവി ആകും.പണ്ടു എം.എന്‍.വിജയന് പറശ്ശിനി ക്കടവിലെ പാമ്പുകളെ കൊന്നു തള്ളിയപ്പോള്‍ "ആളുകളെ കൊല്ലുന്നതിലും വലുതല്ല പാമ്പിനെ കൊള്ളുന്നത്" എന്നും ജയകൃഷ്ണന് മാഷേ വെട്ടിക്കൊന്നത് ഒരു കെ.ഇ.എന്നും പറഞ്ഞില്ലെന്കിലും "അതൊരു മാര്‍കിസ്റ്റ്" തിരിച്ചടിയുടെ രീതിയാണെന്നും വിജയന് മാഷ് പറഞ്ഞപ്പോ അദ്ദേഹം മൂരാച്ചി..അരവും കത്തിയുമായി വന്നപ്പോ ഓ,മഹാനായ മനുഷ്യസ്നേഹി..സുകുമാര...സ്വന്തം മനസാക്ഷിയെ വ്യഭിച്ചരിക്കുന്നത് നിര്‍ത്തിക്കൂടെ..ഇനിയെന്കിലും
"മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ മലപ്പുറത്തിനോ കോഴിക്കോടിനോ ഇല്ലാത്ത തീവ്രവാദി ബന്ധവും എന്‍ഡിഎഫ് അപ്രമാദിത്വവും ഇടതുപക്ഷത്തിന്റെ കണ്ണൂര്‍കോട്ടക്ക് വന്നതെങ്ങനെയെന്നും ചിന്തിക്കേണ്ട വിഷയമാണ്"
എന്റെ പൊന്നു സുഹൃത്തെ, ലീഗ് കോട്ടയില്‍ നിന്നാണ് എല്ലാ തീവ്രവാദിബന്ധമുള്ളവനും പിടിക്കപ്പെട്ടത്. ആര് എസ് എസ് കാരന്റെ ബോംബ് കണ്ടെടുക്കുന്നത് മുഴുവന്‍ ഇടത് കോട്ടകളില്‍ നിന്നും.
സുഹൃത്ത് ഇടത്പക്ഷം എന്ന് പറഞ്ഞ് എതിര്‍ത്തത് ആരെയെന്നും വ്യക്തമല്ല. കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ ഏറ്റവും എതിര്‍ത്തിട്ടുള്ളത് ഇവിടുത്തെ വ്യവസ്ഥാപിത ഇടതുപക്ഷം തന്നെയാ. മാവോയിസ്റ്റുകളോടൊപ്പമാ ബംഗാളില്‍ സര്‍ക്കാരിനെതിരെ സംഘപരിവാര്‍ വാളെടുത്തിരിക്കുന്നത്.
വാക്വം അടക്കാനായുള്ള ഈ ശ്രമത്തിന് ഇരുട്ടുകൊണ്ട് ഓട്ടയടക്കുക എന്നൊ മറ്റോ ആണ് മലയാളത്തിലുള്ള പ്രയോഗം.
ഹഹഹ... ഇടതന്മാര്ക്കും എന്ഡീഎഫ്പുകാര്ക്കും സമനില തെറ്റിത്തുടങ്ങി.
എടോ ജോക്കറേ കെ പി എസ്സിനു തങ്കളുടെ പിതാവിന്റെ പ്രായം കണുമല്ലോടേ. തന്റെ പിതാവിനോടും താനിങ്ങനെയൊക്കെയായിരിക്കും പറയാറ്...
സോറി തനിക്ക് തന്ത കാണാനുള്ള വ്ഴി കാണുന്നില്ല...
''ചരിത്രത്തില്‍ ഒസാമ ബിന്‍ലാദനും സദ്ദാം ഹുസൈനും രണ്ടു ഘട്ടങ്ങളുണ്ട്. അഫ്ഘാനിസ്ഥാനില്‍ റഷ്യ ആധിപത്യം സ്ഥാപിച്ചപ്പോള്‍ താലിബാനെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിയത് അമേരിക്കയാണ്. അങ്ങനെ തന്നെയാണ് ഇറാഖില്‍ സദ്ദാമിന്റെയും വളര്‍ച്ച. പിന്നീട് ഇവര്‍ അമേരിക്കക്ക് അനഭിമതരാകുന്നു, അങ്ങനെ ഭീകരവാദികളും. ലോകത്തെങ്ങുമെന്നപോലെ ഇന്ത്യയിലും ഭീകരവാദം വളര്‍ത്തിയത് അമേരിക്കയാണ്.
മദനിക്കും ഉണ്ട് ജീവിതത്തില്‍ രണ്ടു ഘട്ടം. കോയമ്പത്തൂര്‍ ജയിലില്‍ അന്യായമായി കിടക്കുന്നതിനുമുമ്പ് വന്‍ അപകടകാരിയായിരുന്നു, തീവ്രവാദ ആശയങ്ങള്‍ നാവിന് തുമ്പില്‍ നിന്നു വീണ്ുകൊണ്ടിരുന്നു. ജയില്‍ വാസത്തിനു ശേഷം അത്തരം തീവ്രവാദ ആശയങ്ങളൊന്നും പുറത്തുവന്നു കണ്ടില്ല
കേരളമൊട്ടാകെ മദനി അപകടകരമായ പ്രസംഗം നടത്തിയപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ച സര്‍ക്കാരിനും കഴിഞ്ഞില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ തമിഴ്നാട് പോലീസ് വേണ്ടിവന്നു. കാഞ്ചി മഠാധിപതിയെ അറസ്റ്റു ചെയ്യാന്‍ ചങ്കുറപ്പ് കാട്ടിയവരാണ് ജയലളിത. പക്ഷേ എന്തേ കേരളത്തിലെ രാഷ്ട്രീയ കക്ഷികളൊന്നും ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നില്ല ? ചേകന്നൂര്‍ മൗലവിയുടെ കാര്യത്തിലോ സിസ്റ്റര്‍ അഭയയുടെ കാര്യത്തിലോ ഒരു രാഷ്ട്രീയ നീക്കം ഉണ്ടായില്ല. സഭയിലാരും ഇക്കാര്യം പറയാഞ്ഞതെന്ത് ? കാരണം ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് മതമേധാവികളെ പേടിയാണ്''
ഇന്നു രാവിലെ ശ്രീ എം എന്‍ കാരശ്ശേരി ഏഷ്യാനെറ്റില്‍ പറഞ്ഞത്.
അവസാനം പറഞ്ഞ കാര്യം പ്രത്യേകം എടുത്തു പരിശോധിക്കണം. യുഡിഎഫ് മതവോട്ടുകൊണ്ട് അധികാരത്തിലേറുന്ന പാര്‍ട്ടിയാണ്. നട്ടെല്ലിന്റെ സ്ഥാനത്ത് പലപ്പോഴും വാഴപ്പിണ്ടിയാണ് എന്ന് എല്ലാവര്‍ക്കുമറിയാവുന്നതുമാണ്. പിന്നെയുള്ളത് ഇടതുപക്ഷമാണ്. കേരള ചരിത്രത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി അറിയാവുന്നവരാരും അവരുടെ വര്‍ഗ്ഗീയ പ്രീണനത്തെ അംഗീകരിച്ചുകൊടുക്കുകയില്ല. ചരിത്രബോധവും പ്രതീക്ഷയമുള്ളതുകൊണ്ടാണ് ഇടതുപക്ഷത്തെ ആളുകള്‍ ഇത്രയേറെ വിമര്‍ശിക്കുന്നതും. പക്ഷേ സഹിഷ്ണുതയോടെ കാണാതെ അതിനെ ഇടിച്ചു താഴ്താന്‍ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
എന്തിനാണ് കണ്ണൂരില്‍ പാര്‍ട്ടിക്ക് ബോംബ്, ഭരണം കൈയിലുള്ളപ്പോള്‍ കൊലക്കു കൊലകൊണ്ട് പകരം വീട്ടുന്നതെന്തിനാണ്. പോലീസിനെ ഉപയോഗിക്കാതെ. പട്ടാപ്പകല്‍ പോലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിക്കുന്നതെന്തിനാണ്? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. പാര്‍ട്ടിയെക്കുറിച്ച് പറയുമ്പോള്‍ ചോര തിളക്കുന്നത് നല്ലതാണ്. തിളച്ച ചോര ആറിത്തണുക്കുമ്പോള്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കുന്നതും നല്ലതാണ്. ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ നമ്മെ പഠിപ്പിച്ച വിജയന്മാഷ് ഇന്നില്ല. പി ജി യെപോലെ പാര്‍ട്ടിക്ക് സൈദ്ധാന്തിക അടിത്തറ നല്കിയിരുന്നവരെ ഒതുക്കി. ബാക്കിയുള്ളത് കെ ഇ എന്നാണെന്നതു പറഞ്ഞപ്പോഴേക്കും ചില സഖാക്കള്‍ക്ക് ഹാലിളകി. മുകളില്‍ പറഞ്ഞവര്‍ നല്കിയ ആശയങ്ങളല്ല ആള് ദൈവമെന്നും മറ്റും പറഞ്ഞ് തലമുതിര്‍ന്ന ഒരു നേതാവിലെ മറ്റൊരു നേതാവിനുവേണ്ടി കുഴലൂതുന്ന കെ ഇ എന്‍ നല്‍കുന്നത്. പട്ടിയെ പട്ടിയായും പാഷാണത്തെ പാഷാണമായും കാണാനുള്ള കഴിവ് നഷ്ടപ്പെടുത്തരുത് പ്രിയപ്പെട്ട സഖാക്കള്‍.
Post a Comment